Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cockroach Janta Party

ഇ​ത് തു​ട​ക്കം മാ​ത്രം, ഇ​നി​യും ഏ​റെ ദൂ​രം പോ​കാ​നു​ണ്ട്; ന​യം വ്യ​ക്ത​മാ​ക്കി അ​ഭി​ജീ​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: സ​മ​ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ ന​ന്ദി അ​റി​യി​ച്ച് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി നേ​താ​വ് അ​ഭി​ജീ​ത് ദീ​പ്കെ. സ​മ​രം വി​ജ​യി​പ്പി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും വി​മ​ർ​ശി​ച്ച് നേ​ർ​വ​ഴി ന​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ജെ​പി മു​ന്നോ​ട്ടു​വെ​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കാ​ൻ ത​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​കും.

ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഇ​നി​യും ഏ​റെ ദൂ​രം പോ​കാ​നു​ണ്ടെ​ന്നും അ​ഭി​ജീ​ത് ഓ​ർ​മ്മി​പ്പി​ച്ചു. ടൈ​ഫോ​യ്ഡ് ബാ​ധി​ത​നാ​യി​രു​ന്നി​ട്ടും അ​ത​വ​ഗ​ണി​ച്ചാ​ണ് അ​ഭി​ജീ​ത് ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​തേ​സ​മ​യം സി​ജെ​പി പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ്.

പ്രോ​സി​ക്യൂ​ഷ​ൻ വി​ടു​ത​ൽ ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ ഉ​ട​ൻ​ത​ന്നെ തു​ട​ർ അ​ന്വേ​ഷ​ണം നി​ർ​ത്തി​വെ​ക്കും. സ​മ​ര​ത്തി​നി​ടെ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള യു​വ​തി സാ​ക്ഷി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബീ​ഹാ​റി​ലെ നീ​റ്റ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ സി​വാ​നി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ മൂ​ന്നു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് നി​യ​ന്ത്ര​ണം ഇ​ന്നും തു​ട​രും.

National

സി​ജെ​പി പ്ര​തി​ഷേ​ധം: ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി 

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ജൂ​ൺ ആ​റി​ന് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ദി​റി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന വ​ൻ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു. ജ​സ്റ്റി​സ് സൗ​ര​ഭ് ബാ​ന​ർ​ജി, ജ​സ്റ്റി​സ് അ​മി​ത് ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ വെ​ക്കേ​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി ലി​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ​ത്. 

'സേ​വ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ' എ​ന്ന എ​ൻ​ജി​ഒ​യാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ പ്ര​തി​ഷേ​ധ ആ​ഹ്വാ​നം ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ ശ​നി​യാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​ലും വ​ലി​യ തോ​തി​ൽ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ത് വി​മാ​ന​ത്താ​വ​ളം, മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ സേ​വ​ന​ങ്ങ​ളെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലും ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്താ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ, വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച കോ​ട​തി, ക്ര​മ​സ​മാ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പൊ​ലീ​സ് നോ​ക്കി​ക്കൊ​ള്ളു​മെ​ന്ന വാ​ക്കാ​ലു​ള്ള നി​രീ​ക്ഷ​ണം ന​ട​ത്തി. 

 

 

 

 

 

 

 

 

 

National

ബിജെപി വാദം തള്ളി; സിജെപിയെ പിന്തുണക്കുന്നവരിൽ 94.7 ശതമാനം പേരും ഇന്ത്യക്കാരെന്ന് അഭിജിത് ദിപ്കേ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണക്കുന്നവർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെന്ന ബിജെപിയുടെ വാദം തള്ളി സിജെപി സ്ഥാപകൻ അഭിജിത് ദിപ്കേ. സിജെപിയെ പിന്തുടരുന്ന 94.7 ശതമാനം പേരും ഇന്ത്യക്കാരാണെന്ന ഇൻസ്റ്റഗ്രാം വിവരം ദിപ്കേ പുറത്തുവിട്ടു.

പാക്കിസ്ഥാനികളാണ് ഫോളോവേഴ്‌സ് എന്ന് ആരോപണം കേന്ദ്രമന്ത്രി കിരൺ റിജിജുവടക്കം ഉന്നയിച്ചിരുന്നു. അമേരിക്കയിൽ നിന്നുള്ള ഒരു ശതമാനം പേർ, യുകെയിൽ നിന്ന് 0.7, കാനഡയിൽ നിന്ന് 0.6, യുഎഇയിൽ നിന്ന് 0.6 എന്നിങ്ങനെയാണ് സിജെപിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ കണക്ക് എന്ന് അഭിജിത് ദിപ്കേ പറയുന്നു.

അതിനിടെ കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജിയെത്തി. പാർട്ടിയുടെ പിന്നിലുള്ളവർക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. നീതിന്യായ വ്യവസ്ഥയെ താറടിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് ഹർജിയിലെ ആരോപണം. ആരാണ് ഹർജി നൽകിയതെന്ന് വ്യക്തമല്ല.

National

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ബി​ജെ​പി​യെ മ​റി​ക​ട​ന്നു; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​യു​ടെ എ​ക്സ് അ​ക്കൗ​ണ്ട് പൂ​ട്ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്സി​നെ സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ, പ്ര​ശ​സ്ത രാ​ഷ്ട്രീ​യ പ​രി​ഹാ​സ കൂ​ട്ടാ​യ്മ​യാ​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ എ​ക്സ് അ​ക്കൗ​ണ്ട് ഇ​ന്ത്യ​യി​ൽ റ​ദ്ദാ​ക്കി. നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് എ​ക്സ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തെ ഹാ​സ്യാ​ത്മ​ക​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ കൂ​ട്ടാ​യ്മ​യാ​ണി​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സി​ജെ​പി​യു​ടെ ഫോ​ളോ​വേ​ഴ്സ് കു​തി​ച്ചു​യ​ർ​ന്ന് 1.3 കോ​ടി പി​ന്നി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം ച​ർ​ച്ച​യാ​കു​ന്ന​ത്. നി​ല​വി​ൽ ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ന് 88 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് മാ​ത്ര​മാ​ണു​ള്ള​ത്. ബി​ജെ​പി​യെ​ക്കാ​ൾ ജ​ന​പ്രീ​തി നേ​ടി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് എ​ക്സ് അ​ക്കൗ​ണ്ടി​നെ​തി​രെ​യു​ള്ള അ​ടി​യ​ന്ത​ര നീ​ക്കം.

സി​ജെ​പി​യു​ടെ `@CJP_2029` എ​ന്ന ഔ​ദ്യോ​ഗി​ക എ​ക്സ് ഹാ​ൻ​ഡി​ൽ തു​റ​ക്കു​മ്പോ​ൾ 'അ​ക്കൗ​ണ്ട് ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്നു' എ​ന്ന സ​ന്ദേ​ശ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഒ​രു ഔ​ദ്യോ​ഗി​ക താ​ൽ​പ​ര്യ​പ്ര​കാ​രം ല​ഭി​ച്ച നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ മാ​ത്രം അ​ക്കൗ​ണ്ട് ല​ഭ്യ​മാ​കാ​ത്ത​തെ​ന്നാ​ണ് എ​ക്സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

"പ്ര​തീ​ക്ഷി​ച്ച​ത് പോ​ലെ ത​ന്നെ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ അ​ക്കൗ​ണ്ട് ഇ​ന്ത്യ​യി​ൽ ത​ട​ഞ്ഞി​രി​ക്കു​ന്നു," എ​ന്ന് അ​ക്കൗ​ണ്ട് ബ്ലോ​ക്കാ​യ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ കു​റി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പി​ന്തു​ണ​യോ​ടെ മു​ന്നേ​റി​ക്കൊ​ണ്ടി​രു​ന്ന പ​രി​ഹാ​സ പേ​ജി​നെ​തി​രെ പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​ഡി​ജി​റ്റ​ൽ ന​ട​പ​ടി വ​ലി​യ രീ​തി​യി​ലു​ള്ള രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ വ​ഴി​തു​റ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up